കൊല്ലം: ഹോട്ടലിൽ ആഹാരം കഴിക്കുന്നവർക്ക് അവർ ആവശ്യപ്പെടാതെ തന്നെ ബില്ല് നൽകണമെന്നും ജി.എസ്.ടി ഉദ്യോഗസ്ഥർ അവയുറപ്പാക്കാനായി പരിശോധനകൾ നടത്തണമെന്നും കൺസ്യൂമർ കമ്മിഷൻ ഉത്തരവായി. കളക്ടറേറ്റിന് സമീപത്തുള്ള ഹോട്ടലിൽ നിന്ന് ബില്ല് ലഭിച്ചില്ലെന്ന് കാട്ടി ജനകീയ ഉപഭോക്തൃ സമിതി വൈസ് പ്രസിഡന്റ് കിളികൊല്ലൂർ തുളസി കൊല്ലം കൺസ്യൂമർ ഫോറത്തിൽ നൽകിയ പരാതിയിലാണ് റിട്ട. ജില്ലാ ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റായും അഡ്വ. എസ്. സന്ധ്യാറാണി, അഡ്വ. സ്റ്റാൻലി ഹരോൾഡ് എന്നിവർ അംഗങ്ങളായ കമ്മിഷന്റെ ഉത്തരവ്. കേസ് നടത്തിപ്പ് ചെലവിനത്തിൽ 2000 രൂപ ഹോട്ടലുടമ പരാതിക്കാരന് നൽകാനും ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |