പത്തനാപുരം : കെ.എസ്.ആർ.ടി.സി ബസിന്റെ ഡോർ ഇടിച്ച് പെട്ടി ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പത്തനാപുരം ഡിപ്പോ സ്റ്റാൻഡിലെ പെട്ടി ഓട്ടോ ഡ്രൈവർ ഇടത്തറ നടുമുരുപ്പ് സ്വദേശി അനിലിനാണ് (43) ബസിന്റെ ഡോർ ഇടിച്ച് പരിക്കേറ്റത്. ബസിന്റെ ഡോർ അനിലിന്റെ ശരീരത്ത് ഇടിച്ചത് ശ്രദ്ധയിൽ പെട്ടിട്ടും ജീവനക്കാർ നിറുത്താതെ പോയതായും അനിലും മറ്റ് നാട്ടുകാരും പറയുന്നു. കൈകൾക്കും മുതുക് ഭാഗത്തും പരിക്കേറ്റ അനിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം കെ.എസ്.ആർ. ടി.സി അധികൃതർക്കും പൊലീസിലും അനിൽ പരാതി നല്കി. പരിഹാരം ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്കും ട്രാൻസ്പോർട്ട് മന്ത്രിക്കും പരാതി നല്കുമെന്ന് അനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |