പുനലൂർ: ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥ ഇന്ന് വൈകിട്ട് 4ന് ആര്യങ്കാവിൽ നിന്ന് ആരംഭിക്കും. നവംബർ 3ന് ഡി.വൈ.എഫ്.ഐയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പാലർമെന്റ് മാർച്ച് നടത്തുന്നതിന്റെ പ്രചരണാർത്ഥമാണ് ജാഥ നടത്തുന്നത്. കെ.യു.ജനീഷ്കുമാർ എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻകുമാർ അദ്ധ്യക്ഷനാകും. ബ്ലോക്ക് സെക്രട്ടറി അഡ്വ.ശ്യാം ക്യാപ്ടനും ശ്യാഗിൻകുമാർ മാനേജരുമായ ജാഥക്ക് നൃപരാജ് വൈസ് ക്യാപ്ടനാകും. പത്ത് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം 2ന് കരവാളൂരിൽ സമാപിക്കുന്ന ജാഥയിൽ എബി ഷൈനു, സുജിൻ സുന്ദർ, ശ്യാം കരവാളൂർ, ബിൻസ് മോൻ, ഷഫ്ന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |