കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘത്തിന്റെയും കേരള ദളിത് പിന്നാക്ക സമുദായ സംഘടന ഏകോപന സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മദ്യ മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ദളിത് കോളനികൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സമ്മേളനങ്ങൾ ശ്രമദാനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടക്കും. രാവിലെ 8ന് കോട്ടാത്തലയിൽ നടക്കുന്ന സർവമത പ്രാർത്ഥന ക്ളാപ്പന സുരേഷ് നയിക്കും. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷനാകും.തുടർന്ന് നടക്കുന്ന സമ്മേളനം കേന്ദ്ര സമിതി പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷകും. സിദ്ധനർ സർവീസ് സൊസൈറ്റി മുൻ ജനറൽ സെക്രട്ടറി പാത്തല രാഘവൻ, ഓടനാവട്ടം ഹരീന്ദ്രൻ, പട്ടം തുരുത്ത് ബാബു, ശാന്തിനി കുമാരൻ, ഉണ്ണി പുത്തൂർ തുടങ്ങിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |