ഓയൂർ: വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി സർക്കാർ നടപ്പിലാക്കിയ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള വെളിയം ഉപജില്ലതല അദ്ധ്യാപക പരിശീലനം തുടങ്ങി. പരിശീലനത്തിന്റെ വെളിയം ഉപജില്ലാ തല ഉദ്ഘാടനം പൂയപ്പള്ളി സി.ഐ എസ്. ഡി.ബിജു നിർവഹിച്ചു. വെളിയം എ.ഇ.ഒ എസ്.ഷാജി അദ്ധ്യക്ഷനായി. ബി.ആർ.സി ട്രെയിനർ ആർ.അനിൽ കുമാർ പദ്ധതി വിശദീകരിച്ചു. വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ ടി.വിഷ്ണുരാജ്, ബി.ആർ.സി ട്രെയിനർമാരായ എം. എസ്.അനൂപ് , വീണ എസ് നായർ അദ്ധ്യാപകൻ എം.എസ്.പ്രഭാത് എന്നിവർ സംസാരിച്ചു. വെളിയം ബി. പി. സി ഡി .എസ് .ലേഖ. സ്വാഗതവും അതുൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |