SignIn
Kerala Kaumudi Online
Friday, 19 April 2024 11.32 PM IST

സമൂഹ ഭവന ഐശ്വര്യ ഭാഗവത പാരായണ യജ്ഞം

sabarimala

കൊല്ലം: കേരള പരബ്രഹ്മ പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തിൽ പുത്തൻതുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഭവന ഐശ്വര്യ സമൂഹ ഭാഗവത പാരായണ യജ്ഞം ശബരിമല മുൻ മേൽശാന്തി ബാലമുരളി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സപ്താഹ ആചാര്യൻ എറണാകുളം ആമ്പല്ലൂർ അജിത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭാഗവത പാരായണം യജ്ഞം നടത്തി. ക്ഷേത്രം ശാന്തി അംജിത്തിന്റെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. ശബരിമല മുൻമേൽശാന്തി, യജ്ഞ ആചാര്യൻ, സംഘടനാ പ്രസിഡന്റ് കലവറ സുഭാഷ്‌ ചന്ദ്രബോസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മടവൂർ അജയൻ, പോങ്ങനാടു സുനിൽകുമാർ, ഐവർകാല തുളസി, തേവലക്കര വിജയകുമാരി, ശക്തികുളങ്ങര സൂര്യകല,​ പുത്തൻതുറ മധുബാല, മിഖാദേവി, തെക്കോലിൽ വിജയൻ, പ്രവിരാജ്, ചാത്തനൂർ രാമചന്ദ്രൻ, സി.കെ.കുമാരൻ, കുണ്ടറ രജനി, ചവറ രാജേശ്വരി, പൂമുഖത്ത് മോളി, പുനലൂർ ദിനകരൻ, ചവറ ശശിധരൻ ,തേവലക്കര രജേന്ദ്രൻപിള്ള എന്നിവർ യജ്ഞത്തിനു നേതൃത്വം നല്കി. വൈകിട്ട് ഭഗവതി പൂജയോടെ യജ്ഞം അവസാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.