SignIn
Kerala Kaumudi Online
Friday, 19 April 2024 11.33 AM IST

ഷോപ്കോസ് ഹെഡ് ഓഫീസ് ഉദ്ഘാടനം

balagopal-k-n-padam

കൊല്ലം: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ സഹകരണ സംഘത്തിന്റെ (ഷോപ് കോസ്) നവീകരിച്ച ഹെഡ് ഓഫീസ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ഷോപ്കോസ് പ്രസിഡന്റ് അഡ്വ.പി.സജി അദ്ധ്യക്ഷനായി. സ്വർണ പണയത്തിന്റെയും ലോക്കറിന്റെയും വിവിധ വായ്പാ പദ്ധതികളുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ഷോപ്സ് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.രാജഗോപാൽ ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എം. നൗഷാദ് എം.എൽ.എ, ജോ. രജിസ്ട്രാർ എം.അബ്ദുൾ ഹലീം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, എസ്. ദേവരാജൻ, എ.എം. ഇക്ബാൽ, കെ.കെ.നിസാർ, ടി.എസ്. മണി, ജി.സോമരാജൻ, എച്ച്. ബേയ്സിലാൽ, ടി.വി ജയകുമാർ, എഴുകോൺ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. സംഘം ഡയറക്ടർ ജി. ആനന്ദൻ സ്വാഗതവും സെക്രട്ടറി ആർ.എസ്. അഖിൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.