SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.54 AM IST

ഓപ്പറേഷൻ ഫോക്കസ്, ജില്ലയിൽ 86 വാഹനങ്ങൾക്കെതിരെ നടപടി

കൊല്ലം: മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ ഫോക്കസ് പരിശോധനയിൽ ഇന്നലെ ജില്ലയിൽ ടൂറിസ്റ്റ് ബസുകളടക്കം 86 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.

മൂന്ന് സ്വകാര്യ ബസുകളടക്കം ഏഴ് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വിവിധ കേസുകളിലായി 2.28 ലക്ഷം രൂപ പിഴ ഈടാക്കി. കൊല്ലം ആർ.ടി.ഒ ഡി. മഹേഷിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിൽ 27 ടൂറിസ്റ്റ് ബസുകളാണ് കുടുങ്ങിയത്. അമിതമായ ശബ്ദവും ലൈറ്റുകളുടെ വിന്യാസം, അനധികൃതമായ രൂപമാറ്റം, അമിതമായ ശബ്ദം, ലൈറ്റുകളുടെ ബാഹുല്യം, അനുവദനീയമല്ലാത്ത ഹോണുകൾ എന്നിവ ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്തി.

59250 രൂപയാണ് ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തിയത്. മറ്റ് വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 69 എണ്ണത്തിനെതിരെ നടപടിയെടുത്തു. 1.69 ലക്ഷം രൂപ പിഴ ഈടാക്കി. സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ മൂന്നെണ്ണത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. പരിശോധന തിങ്കളാഴ്ചയും തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.