കൊല്ലം: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ച് ദിവസമായി നടന്നുവന്ന ജില്ലാ അത്ലറ്റിക് മീറ്റ് സമാപിച്ചു. കൊല്ലം സായി 267 പോയിന്റ് നേടി കിരീടം ചൂടി. 161 പോയിന്റുമായി പുനലൂർ എസ്.എൻ കോളേജും 149 പോയിന്റുമായി പുനലൂർ സെന്റ് ഗോരത്തി ഹൈസ്കൂളും രണ്ടും മൂന്നും സ്ഥാനത്തെത്തി.
അഞ്ചൽ സെന്റ് ജോൺസ് കോളേജ് - 135 പോയിന്റ്, കൊല്ലം ഇൻഫന്റ് ജീസസ് സ്കൂൾ - 116, ക്രിസ്തുരാജ എച്ച്.എസ്.എസ് - 83, തട്ടാമല ജ്ഞാനോദയം ലൈബ്രറി സ്പോർട്സ് ക്ളബ് - 81, കൊല്ലം സി.എസ്.എച്ച് - 78, സ്പോർട്സ് ഹബ് അക്കാഡമി - 75 എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.
സമാപന സമ്മേളനത്തിൽ ക്യു.എ.സി സെക്രട്ടറി രാജ് മോഹൻ സമ്മാനദാനം നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജെ.ജയരാജൻ, അത്ലറ്റിക് അസോ. പ്രസിഡന്റ് എസ്.ദേവരാജൻ, സെക്രട്ടറി എം.എഡ്വേർഡ്, ട്രഷറർ കെ.സന്തോഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് ഡി.അജയൻ, ജില്ലാ സ്പോർട്സ് ഡെവലപ്പ്മെന്റ് ഓഫീസർ ബിജിലാൽ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ, സംസ്ഥാന അത്ലറ്റിക് അസോ. ജോ. സെക്രട്ടറി എം.അനിൽകുമാർ തുടങ്ങിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |