SignIn
Kerala Kaumudi Online
Thursday, 28 March 2024 10.38 PM IST

അറസ്റ്റ് ചെയ്ത സമരക്കാരിക്ക് കസ്റ്റഡിയിൽ പക്ഷാഘാതം

 വനിതാ പൊലീസുകാർ മർദ്ദിച്ചെന്ന് ആരോപണം

കൊല്ലം: കോർപ്പറേഷന് മുന്നിലെ രാപ്പകൽ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ കുടുംബശ്രീ അംഗത്തിന് പൊലീസ് കസ്റ്റഡിയിൽ പക്ഷാഘാതം. ആലാട്ട്കാവ് പൊൻപുലരി കുടുംബശ്രീ അംഗമായ കുരീപ്പുഴ കൊരട്ടുവിള ആമിനയ്കാണ് പക്ഷാഘാതം ഉണ്ടായത്.

ഉച്ചയ്ക്ക് രണ്ടോടെയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റ് സ്ത്രീകൾ പ്രതിരോധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു. കൊല്ലം ഈസ്റ്റ് സ്റ്റേഷൻ വളപ്പിലെ വനിതാ സെല്ലിൽ എത്തിച്ച ആമിന മൂന്നോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പൊലീസുകാർ ആമിനയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമാകാൻ സാദ്ധ്യതയുള്ളതിനാൽ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്യുന്നതിനിടെ പുരുഷ പൊലീസുകാർ ആമിനയ്ക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും വനിതാ പൊലീസുകാർ നെഞ്ചത്തടക്കം മർദ്ദിച്ചുവെന്നും ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.