കൊല്ലം: വിദ്യാർത്ഥികളുമായി വിനോദ യാത്രക്കെത്തിയ ടൂറിസ്റ്റ് ബസിന്റെ യാത്രാനുമതി നിഷേധിച്ചു. ബി.എഡ് കോളേജിലെ വിദ്യാർത്ഥികളുമായി വന്ന ബസിൽ കളർക്കോട് പാലിക്കാത്തതും അനിയന്ത്രിതമായി ലൈറ്റ് സംവിധാനവും കണ്ടെത്തിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് യാത്രാനുമതി നിഷേധിച്ചത്.
ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി കൊല്ലം ആർ.ടി.ഒ ഡി. മഹേഷിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പരിശോധനയ്ക്കിടെയാണ് മാനദണ്ഡം ലംഘിച്ച ടൂറിസ്റ്റ് ബസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കടപ്പാക്കടയിൽ വച്ചാണ് ബസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ പോകാൻ അനുവദിച്ചു. എഴ് കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെയാണ് നടപടിയുണ്ടായത്. ഒരെണ്ണത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഇതര വാഹനങ്ങളിൽ 61 എണ്ണത്തിനെതിരെ നടപടിയുണ്ടായി. രണ്ടെണ്ണത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഒരാളുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. ജില്ലയിലെ പരിശോധനയിൽ 1.1 ലക്ഷം രൂപ പിഴയായി ഈടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |