കൊല്ലം: വക്കീൽ ഗുമസ്തയെ ബലാത്സംഗം ചെയ്ത കേസിൽ അഭിഭാഷകൻ ഒളിവിൽ. ഗുമസ്തയും കമ്പ്യൂട്ടർ ഓപ്പറേറ്ററുമായ യുവതിയെ കൊല്ലം കളക്ട്രേററ്റിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വക്കീൽ ഓഫീസിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത അഭിഭാഷകനെതിരെ കൊല്ലം വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. കൊല്ലം ബാറിലെ അഭിഭാഷകനും അഭിഭാഷക യൂണിയൻ മെമ്പറുമായ വ്യക്തിക്കെതിരെയാണ് കേസെടുത്തത്. ആഗസ്റ്റ് 31ന് നൈകുന്നേരം 4.30ഓടെ ഓഫീസിൽ മറ്റാരുമില്ലാത്ത സമയം കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് യുവതിയുടെ സമീപമെത്തിയ പ്രതി കടന്നുപിടിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സമയം ഓഫീസിന്റെ ലോക്കിടുകയും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. യുവതി പരാതി നൽകിയ വിവരമറിഞ്ഞ് അഭിഭാഷകൻ ഒളിവിൽ പോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |