SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.15 PM IST

കയർ ഭൂവസ്ത്ര സെമിനാർ

കുണ്ടറ: കൊല്ലം കയർ പ്രൊജക്റ്റ്‌ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജലസ്രോതസുകൾ പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുവാനും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ പ്രവർത്തി ദിനങ്ങൾ നൽകുന്നതിനും അതുവഴി കയർ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ഏകദിന സെമിനാർ കിഴക്കേ കല്ലട ചിറ്റുമല ബ്ലോക്ക് ഓഫീസ് ഹാളിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ദിനേശ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇജേന്ദ്രലേഖ അദ്ധ്യക്ഷയായി. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ സുലജ എന്നിവർ സംസാരിച്ചു. ചിറ്റുമല ബി.ഡി.ഒ സക്കീർ ഹുസൈൻ, കയർ കോർപ്പറേഷൻ പ്രതിനിധി അനൂപ് അബ്ബാസ്, ജോയിന്റ് ബി.ഡി.ഒ എൽ.ലീന എന്നിവർ ക്ലാസുകൾ നയിച്ചു. കൊല്ലം കയർ പ്രോജക്ട് ഓഫീസർ ജി.ഷാജി സ്വാഗതവും പന്മന കയർ ഇൻസ്പെക്ടർ സി.മോനിഷ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.