കൊല്ലം: സ്വകാര്യ ബസിൽ കയറുന്നതിനിടെ റോഡിലേക്ക് വീണ വൃദ്ധയ്ക്ക് കൈത്താങ്ങായി ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ. കാവനാട് ജംഗ്ഷനിൽ ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കാവനാട് ബസ് സ്റ്റോപ്പിൽ നിന്ന് ചവറയിലേക്കുള്ള ബസിൽ കയറുമ്പോഴാണ് വൃദ്ധ പിടിവിട്ട് റോഡിലേക്ക് വീണത്. ബസിന് പിന്നിൽ കാറിൽ കൊല്ലത്ത് നിന്ന് ചവറയിലേക്ക് പോവുകയായിരുന്നു എം.എൽ.എ. അപകടം കണ്ടതോടെ വണ്ടി നിറുത്തി പുറത്തിറങ്ങി വൃദ്ധയ്ക്കരികിലെത്തി. പരിക്കേറ്റിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം ഓട്ടോറിക്ഷയിൽ യാത്രയാക്കിയശേഷമാണ് എം.എൽ.എ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |