കൊല്ലം: കൊവിഡ് കാലത്ത് നിറുത്തിവച്ച പെരിനാട് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കൊവിഡിന് മുമ്പുവരെ വൈകിട്ട് 5.30ന് കോട്ടയം പാസഞ്ചറിനും 7.20ന് ഗുരുവായൂർ എക്സ്പ്രസിനും സ്റ്റോപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.40ന് കോട്ടയം മെമു കഴിഞ്ഞാൽ രാത്രി 9.30ന് മാത്രമേ കോട്ടയം ഭാഗത്തേക്ക് ഇവിടെ നിന്ന് ട്രെയിൻ ലഭിക്കൂ. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു വൈകിട്ട് 5.30നുള്ള ട്രെയിൻ.
രണ്ട് പ്ലാറ്റ്ഫോമുകളാണ് റെയിൽവേ സ്റ്റേഷനിലുള്ളത്. ഇവയ്ക്ക് മേൽക്കൂരയുമില്ല. അടുത്തിടെ സ്റ്റേഷൻ സന്ദർശിച്ച ഡി.ആർ.എം പ്ലാറ്റ്ഫോമിൽ താത്കാലിക ഷെൽട്ടർ നിർമ്മിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. കുടിവെള്ള ടാപ്പുകളിൽ വെള്ളവും ലഭിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |