SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 PM IST

ഓർമ്മ ശക്തിയുടെ മികവിൽ മൂന്ന് വയസുകാരിക്ക് നേട്ടം

phot

പുനലൂർ: എടുത്താൽ പൊങ്ങാത്ത പുരസ്കാര നേട്ടത്തിന്റെ നിറവിലാണ് ശിവാൻ ശിഖ എന്ന മൂന്നുവയസുകാരി. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലാണ് ശിവാൻ ശിഖ ഇടം പിടിച്ചിരിക്കുന്നത്.

തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ ലുക്കൗട്ട് ഉമേഷ് ഭവനിൽ സൈനികനായ അരുൺകൃഷ്ണയുടെയും ജിഷയുടെയും ഏകമകളാണ് ഈ കൊച്ചുമിടുക്കി. ലോക രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ പേര് മാത്രമല്ല ഇന്ത്യൻ പ്രസിഡന്റുമാരുടെയും കേരളത്തിലെ നേതാക്കളുടെയും പേരുകൾ മനഃപാഠമാണ്.

ഇന്ത്യൻ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, രാജ്യത്തെ ക്ലാസിക്കൽ ഡാൻസുകൾ, രാജ്യത്തെ നദികൾ എല്ലാം സെക്കൻഡുകൾക്കൊണ്ട് ശിവാൻശിഖ പറഞ്ഞുകേൾപ്പിക്കും. തീർന്നില്ല, ലോക രാജ്യങ്ങളുടെ പതാകകൾ, പച്ചക്കറികൾ, പഴങ്ങൾ, പക്ഷി - മൃഗാദികൾ, പുഷ്പങ്ങൾ, വാഹനങ്ങളുടെയും പേര് ഈ കുഞ്ഞു മനസിലെ ഓർമ്മത്താളിൽ ഭദ്രമാണ്. റെക്കാഡിനായി ഓൺലൈനായി അപേക്ഷിച്ചതും ചോദ്യോത്തരങ്ങൾ പഠിപ്പിച്ചതും ശിവാൻ ശിഖയുടെ അമ്മ ജിഷയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.