എഴുകോൺ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസത്തിനെതിരെ പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി എഴുകോണിൽ പ്രതിഷേധസംഗമം നടത്തി. പു.ക.സ ജില്ലാ പ്രസിഡന്റ് ബീനാ സജീവ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മൂന്നൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. പ്രഭാകരൻ പിള്ള, ട്രഷറർ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, കോട്ടാത്തല ശ്രീകുമാർ, അനിൽകുമാർ ഇരുമ്പനങ്ങാട്, വനിതാസാഹിതി ഏരിയാ പ്രസിഡന്റ് രജിതാലാൽ, സെക്രട്ടറി വീണാ ചെന്താമരാക്ഷൻ, ഡോ.ജി.പി രജിത, ടി.വി.സുധർമ്മ, സി.സുരേഷ്കുമാർ, ബി.മാധവൻ പിള്ള, ആർ. അക്ഷയ്കുമാർ, എൻ.ശശികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |