SignIn
Kerala Kaumudi Online
Friday, 19 April 2024 11.12 AM IST

വനമുത്തശ്ശി ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് തേവാടി വൈദ്യപുരസ്കാരം

1-

കൊല്ലം: പ്രശസ്ത ഭിഷഗ്വരനും കവിയും പത്രാധിപരുമായിരുന്ന തേവാടി ടി.കെ.നാരായണക്കുറുപ്പിന്റെ പേരിലുള്ള പ്രഥമ തേവാടി വൈദ്യപുരസ്‌കാരത്തിന് നാട്ടുചികിത്സാരംഗത്ത് പ്രശസ്തയായ വനമുത്തശ്ശി ലക്ഷ്മിക്കുട്ടിഅമ്മ അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 24ന് വൈകിട്ട് 4ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. തുടർന്നുള്ള വർഷങ്ങളിൽ തേവാടി ടാഗോർ പുരസ്‌കാരം മാദ്ധ്യമ രംഗത്തും തേവാടി ആത്മഗീതം പുരസ്‌കാരം കവിതാ രംഗത്തുള്ളവർക്കും നൽകുമെന്ന് തേവാടി ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ കൈലാസ്, വൈസ് പ്രസിഡന്റ് ശങ്കരനാരായണക്കുറുപ്പ്, ട്രഷറർ രാംകുമാർ, ചലച്ചിത്ര പ്രവർത്തകൻ രമേശ് മകയിരം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.