SignIn
Kerala Kaumudi Online
Friday, 19 April 2024 4.46 AM IST

ദേശീയ ആയുർവേദ ദിനാചരണം

ഓച്ചിറ: ഓച്ചിറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ ആയുർവേദ ദിനാചരണ പരിപാടികൾ 23ന് രാവിലെ 9ന് സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് എ. രവീന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷനായി. വിശ്വ ആയുർവേദ പരിഷത്ത്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. രവികുമാർ കല്യാണിശേരിൽ ആയുർവേദ ദിന സന്ദേശം നൽകും. തുടർന്ന് 'ആയുർവേദം - ശാശ്വതമായ ആരോഗ്യത്തിന്', 'ജീവിത ശൈലി രോഗനിർമ്മാർജനം ആയുർവേദത്തിലൂടെ' എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.
ഓച്ചിറ കല്യാണിശേരിൽ ആയുർവേദ ചികിത്സ കേന്ദ്രത്തിൽ രാവിലെ 8.30 ന് ആരംഭിക്കുന്ന അസ്ഥി - സന്ധി - നട്ടെല്ല് രോഗ, ത്വക്ക് രോഗ, പൈൽസ് സ്പെഷ്യാലിറ്റി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഓച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.ശ്രീദേവി ഉദ്ഘാടനം ചെയ്യും.
മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെ നടത്തുന്ന ജീവിത ശൈലി - വൃക്കരോഗ സൗജന്യ നിർണയ ക്യാമ്പ് രാവിലെ 7ന് ആരംഭിക്കും.
വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ എ.നിസാമുദീൻ ഉദ്ഘാടനം ചെയ്യും. ഡോ.ജെ.രാധാകൃഷ്ണൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷന് - 0476 2698989.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.