കൊല്ലം: ശാസ്താംകോട്ട ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) ഏർപ്പെടുത്തിയ ഇൻസ്പെയറിംഗ് ടാലന്റ് ഒഫ് ദി ഇയർ അവാർഡ് സ്പീഡ് കാർട്ടൂണിസ്റ്റും എക്കോ ഫിലോസഫറും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജിയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ജെ.സി.ഐ ശാസ്താംകോട്ട പ്രസിഡന്റ് എൽ.സുഗതനും സെക്രട്ടറി വിജയക്കുറുപ്പും അറിയിച്ചു. നവംബർ 4ന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പുരസ്കാരം സമ്മാനിക്കും. മികച്ച അദ്ധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ട ബി.എസ്.ഗോപകുമാർ, കെ.ജി.ജോൺസൺ, ജി.ശ്രീലത, ശ്രീരംഗം ജയകുമാർ എന്നിവർക്ക് അദ്ധ്യാപക അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |