പുനലൂർ: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ ഇരുളൻകാട്ടിൽ വീണ്ടും പുലിയിറങ്ങി പത്ത് ആടുകളെ കടിച്ചുകൊന്നു. ഇരുളൻകാട് സ്വദേശികളായ തുളസി, ചന്ദ്രൻ, മനോജ് കുമാർ തുടങ്ങിയവരുടെ ആടുകളെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുലി കടിച്ചുകൊന്നത്. സമീപത്തെ വെഞ്ച്വർ, 27മല, ആനചാടി, അമ്പനാട് തുടങ്ങിയ തോട്ടം മേഖലകളിൽ പുലി അടക്കമുള്ള വന്യമൃഗങ്ങൾ വളർത്ത് മൃഗങ്ങളെ വ്യാപകമായി കടിച്ചുകൊല്ലുകയാണെന്ന് താമസക്കാർ പറഞ്ഞു. ആര്യങ്കാവ് പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും സി.പി.ഐയും ഫോറസ്റ്റ് ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |