കൊല്ലം: സി.ബി.എസ്.ഇ കൊല്ലം സഹോദയാ കലോത്സവം 'സർഗോത്സവം-2022' നവംബർ 2 മുതൽ 5 വരെ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടക്കും. നോൺ സ്റ്റേജ് ഇനങ്ങൾ ഇന്ന് രാവിലെ മുതൽ തിരുവനന്തപുരം സർവോദയ, അഞ്ചൽ ഹോളി ഫാമിലി, കുന്നത്തൂർ സെന്റ് ജോസഫ് , ആയൂർ ചെറുപുഷ്പ എന്നിവിടങ്ങളിൽ നടക്കും. 2ന് വൈകിട്ട് 3ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കും. സഹോദയ പ്രസിഡന്റ് റവ. ഡോ. എബ്രഹാം തലോത്തിൽ അദ്ധ്യക്ഷനാകും. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ചലച്ചിത്ര നടൻ ടിനി ടോം എന്നിവർ മുഖ്യാതിഥികളാകും. പി.എസ്.സുപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീർ ഹുസൈൻ എന്നിവർ പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 45 സ്കൂളുകളിൽ നിന്ന് 146 ഇനങ്ങളിൽ 3100 കുട്ടികൾ നാല് കാറ്റഗറികളിലായി പങ്കെടുക്കുമെന്ന് കൊല്ലം സഹോദയ പ്രസിഡന്റ് ഡോ. എബ്രഹാം തലോത്തിൽ, വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, ട്രഷറർ ഫാ.സണ്ണി തോമസ്, അഞ്ചൽ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |