കൊല്ലം: ജില്ലയിലെ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളുടെ സംയുക്ത ഫോറമായ കൊല്ലം ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന യൂത്ത് ഫെസ്റ്റിവലിന് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ തുടക്കമായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. നാൽപ്പതോളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ മൂവായിരത്തിലധികം പ്രതിഭകളാണ് മൂന്ന് ദിനരാത്രങ്ങളായി മാറ്റുരയ്ക്കുന്നത്.
സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് സ്വാഗതവും സഹോദയ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ അദ്ധ്യക്ഷനായി.
സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ സെക്രട്ടറി സുരേഷ് കരുനാഗപ്പള്ളി, ലോഡ്സ് പ്രിൻസിപ്പലും സഹോദയ സെക്രട്ടറിയുമായ ഡോ.സുഷമ മോഹൻ, ജോ. സെക്രട്ടറി മേരിക്കുട്ടി ജോസ്, ജിജോ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |