ഇരവിപുരം: നമ്മുടെ കേരളം നമ്മുടെ മലയാളം എന്ന പ്രമേയത്തെ ആസ്പദമാക്കി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റി പള്ളിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ എ.കെ.സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഭാഷാ വൈവിദ്ധ്യങ്ങളും നാനാത്വത്തിൽ ഏകത്വവുമുള്ള ഇന്ത്യയെ ഏക ഭാഷാ സംസ്കാരത്തിലേക്ക് നയിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റിയാസ് അയത്തിൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ്.എം.അലി, സെക്രട്ടറി രാഖി അശോകൻ. എൻ.സി.വിശ്വനാഥൻ,
എം.എം.സിദ്ധീക്ക്, ഹാരീസ്, ഷംഷാദ് , കവി രാജേഷ് ഉണ്ണിത്താൻ, ആര്യ സജി, എഴുത്തുകാരി നാജ ഹുസൈൻ, സുമേഷ്, വിവിധ മേഖലകളിലെ കലാകാരന്മാർ എന്നിവർ പങ്കെടുത്തു.
...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |