കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സ്പോയും ഇന്നും നാളെയുമായി കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർമാൻ എ.ഷാജു, റീജിയണൽ അസി. ഡയറക്ടർ ഒ.ചിത്ര എന്നിവർ സംസാരിക്കും. 3ന് രാവിലെ 10ന് കരിയർ സെമിനാർ നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്യും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി എഴുന്നൂറിൽപരം കുട്ടികളും ഇരുന്നൂറിൽപരം അദ്ധ്യാപകരും എക്സ്പോയിൽ രണ്ടുദിവസങ്ങളിലായി പങ്കെടുക്കും. കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും എക്സ്പോയിൽ ഉണ്ടായിരിക്കും. ഇതിനായി 90 സ്റ്റാളുകൾ ക്രമീകരിക്കും. നാല് വിഭാഗങ്ങളിലായിട്ടാണ് എക്സ്പോയിൽ മത്സരങ്ങൾ നടത്തുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് സമ്മാനം നൽകും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകും. വിജയികളാകുന്ന 12 ടീമുകൾക്ക് എറണാകുളത്ത് നടക്കുന്ന സംസ്ഥാന എക്സ്പോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സമാപന സമ്മേളനം 3ന് വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |