SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.08 AM IST

എക്സ് സർവീസസ് ലീഗ് കളക്ടറേറ്റ് ധർണ

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് പടിക്കൽ ധർണയും മാർച്ചും നടത്തി. ജില്ലാ കമ്മിറ്റിയുടെയും മഹിളാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റിന് സമീപം നടത്തിയ ധർണ, മഹിളാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി തുളസി ശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ശശിധരക്കുറുപ്പ് അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.ജി.ഉണ്ണിത്താൻ, ജില്ലാ സെക്രട്ടറി സി.രാജശേഖരൻ നായർ, ട്രഷറർ ശിവദാസൻ നായർ, വൈസ് പ്രസിഡന്റ് ജെ.ബാബു, ജോ. സെക്രട്ടറി മധുസൂദനൻ, എൻ.സാജ്, മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് ജയശ്രീ ദിനമണി, സെക്രട്ടറി റംല മുഹമ്മദ്, വൈസ് പ്രസിഡന്റ് സുധർമ്മ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.