കൊല്ലം: യുവമേള പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബാബു പാക്കനാരുടെ സമ്പൂർണ കവിതകളുടെ സമാഹാരമായ പാക്കനാർ കവിതകളുടെ പ്രകാശനം 5ന് വൈകിട്ട് 3ന്കൊ ല്ലം പ്രസ് ക്ലബിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. കവി വിനോദ് വൈശാഖി പുസ്തകം ഏറ്റുവാങ്ങും.
യുവമേളയുടെ ആഭിമുഖ്യത്തിൽ കൂടുന്ന സാംസ്കാരിക സദസിൽ കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനാകും. പ്രൊഫ. എസ്. അജയൻ ഗ്രന്ഥസമീക്ഷ നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, ജയൻ മഠത്തിൽ എന്നിവർ ആശംസകൾ അർപ്പിക്കും. ഡോ. ബാബുനരേന്ദ്രൻ, ഷീലാമധു എന്നിവർ പാക്കനാർ കവിതകൾ ആലപിക്കും.
ഉച്ചയ്ക്ക് 2മുതൽ പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിഅരങ്ങും ഉണ്ടായിരിക്കും. അനിൽ ഇടച്ചപ്പള്ളി സ്വാഗതവും ബാബു പാക്കനാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |