SignIn
Kerala Kaumudi Online
Friday, 29 March 2024 2.55 PM IST

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നാളെ

karatte

കൊല്ലം: കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ10​-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 9 മുതൽ കാവനാട് കോർപ്പറേഷൻ കമ്മ്യൂണി​റ്റി ഹാളിൽ നടക്കും. അസോസിയേഷനിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള അമ്പതോളം ക്ലബുകളിൽ നിന്നായി പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ 350ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും. അസോ. പ്രസിഡന്റ് എസ്.വിക്രമൻ നായർ അദ്ധ്യക്ഷനാകും. കോർപ്പറേഷൻ കൗൺസിലർ എസ്.ജയൻ മുഖ്യപ്രഭാഷണം നടത്തും. വിജയിക്കുന്നവർ 25, 26, 27 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. അസോ. പ്രസിഡന്റ് എസ്.വിക്രമൻ നായർ, ജന. സെക്രട്ടറി എസ്.അനിൽകുമാർ, വൈസ് പ്രസിഡന്റ് ബി.പ്രഭാകരൻ നായർ, ട്രഷറർ ജി.ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.