കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഇരട്ടകൾക്ക് മിന്നും വിജയം. 100 മീറ്റർ സബ് ജൂണിയർ വിഭാഗത്തിൽ ഇരട്ടകളായ ദിയ 13.59 മിനിറ്റിൽ ഒന്നാമതെത്തിയപ്പോൾ 13.61 മിനിറ്റിൽ സിയ രണ്ടാം സ്ഥാനത്തെത്തി.
കൊല്ലം എസ്.എൻ സെൻട്രൽ സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ ഇരുവരും കൊല്ലം സ്പോർട്സ് കൗൺസിലിനെ പ്രതിനിധീകരിച്ചാണ് ട്രാക്കിലിറങ്ങിയത്. മലപ്പുറം സ്വദേശികളായ ഇരുവരും ചെറുപ്രായം മുതൽ കാണിച്ച അത്ലറ്റിക് മോഹമാണ് ഇവരെ കൊല്ലത്തെത്തിച്ചത്. യു.പിവരെ മലപ്പുറത്തായിരുന്നു പഠനം. ഈ അദ്ധ്യയന വർഷമാണ് കൊല്ലം സ്പോട്സ് കൗൺസിലിൽ പരിശീലനത്തിന് ചേർന്നത്. സ്കൂൾ കായികമേളയിൽ കന്നി മത്സരമായിരുന്നു.
അടുത്തിടെ നടന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ 60 മീറ്ററിലും ട്രയാത്തിലിനിലും സിയക്കും ലോംഗ് ജംപിലും ട്രയാത്തിലിനിലും ദിയക്കും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എ.അവിനാഷ് കുമാറാണ് പരിശീലകൻ. മലപ്പുറം താനൂർ ഇരഞ്ഞിക്കൽ സഞ്ജയൻ- ദിവ്യശ്രീ ദമ്പതികളുടെ മക്കളാണ് ഇരുവരും. മൂത്ത സഹോദരി സഞ്ജന ഡിഗ്രി വിദ്യാർത്ഥിനിയാണ്. പിതാവ് ഗൾഫിലാണ്. മാതാവ് നാട്ടിൽ നഴ്സാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |