SignIn
Kerala Kaumudi Online
Friday, 19 April 2024 3.08 PM IST

റിവന്യൂ ജില്ലാ സ്കൂൾ കായികമേള: പുനലൂർ സബ് ജില്ല മുന്നിൽ

കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒരുദിനം പിന്നിട്ടപ്പോൾ 78 പോയിന്റുമായി പുനലൂർ സബ് ജില്ല മുന്നിൽ. 11 സ്വർണം, ആറ് വെള്ളി, അഞ്ച് വെങ്കല മെഡലുകളാണ് ലഭിച്ചത്.

31 പോയിന്റുമായി അ‌ഞ്ചൽ സബ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണം, നാല് വെള്ളി, നാല് വെങ്കല മെഡലുകളാണ് ലഭിച്ചത്. 25 പോയിന്റുമായി കുണ്ടറയും 24.5 പോയിന്റുമായി വെളിയവും തൊട്ടുപിന്നിലുണ്ട്. പുനലൂർ സബ് ജില്ലയിലെ സെന്റ് ഗോരേത്തി സ്കൂൾ 49 പോയിന്റുകൾ നേടി ഒന്നാമതെത്തി. ഇവർ എട്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി.

കൊല്ലം സെന്റ് അലോഷ്യസ് സ്കൂൾ 15 പോയിന്റും അഞ്ചൽ ഗവ. എച്ച്. എസ്.എസ് 14 പോയിന്റും നേടി തൊട്ടുപിന്നിലുണ്ട്. സെന്റ് അലോഷ്യസിന് മൂന്ന് സ്വർണവും അ‌ഞ്ചൽ സർക്കാർ സ്കൂളിന് 2, 1, 1 എന്ന ക്രമത്തിൽ സ്വർണ്ണം, വെള്ളി, വെങ്കല മെഡലുകൾ ലഭിച്ചു.

ലാൽബഹദൂർ സ്റ്റേഡിയത്തിൽ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി അസി. കോഡിനേറ്റർ ജയകുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സ്വാഗതം പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എക്സ്.ഏണസ്റ്റ് സന്ദേശം നൽകി. കൊല്ലം അസി. വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. കൺവീനർമാരായ ഇന്ദിരാകുമാരി, അലക്സ്.പി.ജേക്കബ്, എസ്.അഹമ്മദ് ഉഖേൽ, ഗുലാസ്ഖാൻ, ഡി.ഡിക്സൺ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.