പുനലൂർ: പുനലൂർ താലൂക്കിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നായ പുനലൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ് വൺ വിദ്യാർത്ഥിയായ ദേവി ശങ്കരിയാണ് സ്കൂളിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുനലൂർ താലൂക് സമാജത്തിന്റെ ഭരണ ചുമതലയിലുള്ള സ്കൂളിന് ബോയ്സ് എന്ന് പേരുണ്ടെങ്കിലും ഇംഗ്ലീഷ് വിഭാഗത്തിൽ നേരത്തേ തന്നെ പെൺകുട്ടികളും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി ആരംഭിച്ചതോടെ ആൺ പെൺ വേർതിരിവും ഇല്ലാതായി. പുനലൂർ താലൂക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ (ഹെഡ് ക്വാർട്ടേഴ്സ്) ആയ പുനലൂർ വിളക്കുവെട്ടം ചരുവിള വീട്ടിൽ സന്തോഷ് ജി.നാഥിന്റെയും വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സായ രഹ്നയുടെയും ഏക മകളാണ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദേവി ശങ്കരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |