കൊല്ലം: കാപ്പ നിയമപ്രകാരം ഏർപ്പെടുത്തിയ സഞ്ചാര നിയന്ത്രണം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള പോളയത്തോട് വയലിൽ തോപ്പ്, പുത്തൻ വീട്ടിൽ അരുൺദാസിനെയാണ് (30) കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്. കൊല്ലം സിറ്റി സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി ആഗസ്റ്റ് 6 മുതൽ ആറ് മാസത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ വയലിൽ തോപ്പിലുള്ള കേറ്ററിംഗ് നടത്തുന്ന ദമ്പതികളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഇയാൾ പ്രതിയാവുകയായിരുന്നു. ജില്ലയിൽ ആദ്യമായാണ് സഞ്ചാര നിയന്ത്രണ ലംഘനത്തിന് ഒരാളെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |