SignIn
Kerala Kaumudi Online
Friday, 19 April 2024 1.36 PM IST

ഹീൽ ഡയബ​​റ്റിക് ഈവ് ആഘോഷം നാളെ കൊല്ലം ബീച്ചിൽ

heal

കൊല്ലം: പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ആരോഗ്യകരമായ ജീവിതത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളുടെ കൂട്ടായ്മയായ ഹീലിന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ നാളെ ഡയബ​​റ്റിക് ഈവ് ആഘോഷവും 14ന് ലോക പ്രമേഹ ദിനാചരണവും നടത്തും.

ഹീൽ നിർദേശങ്ങൾ പാലിച്ച് പ്രമേഹത്തെ അതിജീവിച്ച നൂറിലധികം പ്രവർത്തകർ, വിദഗ്ദ്ധരായ ലാബ് ടെക്‌​നീഷ്യന്മാരുടെ സഹകരണത്തോടെ 13ന് ഉച്ചയ്ക്ക് ശേഷം ബീച്ചിലെത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യ രക്ത പരിശോധന നടത്തും. ശാസ്ത്രീയ സ്വയം രക്ത പരിശോധന പഠിപ്പിക്കും. തുടർന്ന് രോഗമുക്തിക്കുള്ള നിർദേശങ്ങൾ വിദഗ്ദ്ധരായ ഡോക്ടർമാർ നൽകും. മധുരം കഴിച്ച് പ്രമേഹ നിയന്ത്റണം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പായസ വിതരണവുമുണ്ടാകും. അംഗപരിമിതരായ മൂന്ന് വ്യക്തികൾക്ക് കൃത്രിമ കാലും എട്ട് പേർക്ക് വീൽ ചെയറും നൽകും.

വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ചലച്ചിത്ര സംവിധായകനും ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചൽ, ജൈവകൃഷി, പരിസ്ഥിതി പ്രവർത്തകനും മഹാത്മാഗാന്ധി സർവകലാശാല ലൈഫ് ലോംഗ് ലേണിംഗ് ഫാക്കൽട്ടിയുമായ കെ.വി.ദയാൽ എന്നിവരെ ആദരിക്കും. എം.മുകേഷ് എംഎം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ഡോ.എം.വി.പ്രസാദ് അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എൽ.എ മുഖ്യാതിഥിയും മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യപ്രഭാഷകയുമാകും. അഡീ. ജില്ലാ ജഡ്ജി സുലേഖ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സബ് ജഡ്ജ് അഞ്ജു മീര ബിർള, യുവജന കമ്മിഷൻ ചെയർപേഴ്‌​സൺ ചിന്ത ജറോം, സി​​റ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, എ.സി.പി സോണി ഉമ്മൻ കോശി എന്നിവർ പങ്കെടുക്കും. തുടർന്ന് ഗായകൻ മനോജ് പത്മനാഭൻ ബംഗളൂരു, സൂഫി ഗായിക അനിത ഷേക്ക് എന്നിവരുടെ ഗാനസന്ധ്യയുമുണ്ടാകുമെന്ന് ഡോ.എം.വി.പ്രസാദ്, ജയചന്ദ്രൻ, വിജയകുമാർ, ഓൾ സീസൺ ഡാർവിൻ, അഡ്വ. ചന്ദ്രമോഹൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.