തെന്മല: ജി.ഡി.പി ആനുകൂല്യം സുഹൃത്തുക്കളായ കോർപ്പറേറ്റ് മുതലാളിമാർക്കായി വീതം വയ്ക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും സ്ഥിരം തൊഴിൽ സംവിധാനം ഇല്ലാതാക്കി രാജ്യത്തെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാസംവിധാനം ഇല്ലാതായ അവസ്ഥയാണെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ലാ നേതൃ പരിശീലന ക്യാമ്പ് തെന്മലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, നിർവാഹക സമിതി അംഗം അഡ്വ.എ.ഷാനവാസ് ഖാൻ, ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശർമ്മ, കെ.പി.സി.സി അംഗം സി.ആർ.നജീബ്, ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ അൻസർ അസീസ്, കെ.ശശിധരൻ, എസ്.ഇ. സഞ്ജയ്ഖാൻ, ഏരൂർ സുഭാഷ്, സി.വിജയകുമാർ, ജയശ്രീ രമണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |