SignIn
Kerala Kaumudi Online
Saturday, 20 April 2024 1.11 AM IST

ലോക പ്രമേഹ ദിനാചരണം: ജില്ലാതല ഉദ്ഘാടനം തലവൂരിൽ ഇന്ന്

കൊല്ലം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും തലവൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് പത്തനാപുരം തലവൂരിൽ സംഘടിപ്പിക്കും. രാവിലെ 10ന് തലവൂർ ശ്രീദുർഗാ ഓഡിറ്റോറിയത്തിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി അദ്ധ്യക്ഷയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ്, പത്തനാപുരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, തലവൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എസ്.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള, നെടുവന്നൂർ സുനിൽ, സുധ.ജെ.അനിൽ, ആർ.എസ്.വിഷ്ണുകുമാർ, എ.നിഷാമോൾ, യദുകൃഷ്ണൻ, ഗായത്രി ദേവി, കാര്യറ നസീർ, പ്രെയ്സൺ ഡാനിയേൽ, ജിഷാ ജോയി, ശശികലാ മോഹൻ, ബേബി തേവലക്കര, ഡി.ജോസ് കുട്ടി, ജി.ശശികുമാർ എന്നിവർ സംസാരിക്കും. ഡോ.എൻ.ആർ.റീന, ഡോ.വിപിൻ വിജയ്, ഡോ.എൻ.വി.സിനി, എം.നീന എന്നിവർ ക്ളാസുകൾ നയിക്കും. രാവിലെ 9ന് ബഹുജന റാലി നടത്തും. വിവിധങ്ങളായ മത്സരങ്ങൾ, എക്സിബിഷൻ, ആരോഗ്യ പരിശോധനകൾ, ഫ്ളാഷ് മോബ്, സ്കിറ്റുകൾ, കലാപരിപാടികൾ എന്നിവയും നടത്തും. നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ചാണ് ദിനാചരണം നടത്തുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ.എസ്.അജയകുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.