കൊല്ലം: പരവൂരിൽ നടന്ന ജില്ലാ പവർലിഫ്ടിംഗ് മത്സരത്തിൽ 12 സ്വർണവും നാല് വെള്ളിയും നേടി ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും അമൃതവിശ്വവിദ്യാപീഠം ഓവറോൾ ചാമ്പ്യന്മാരായി.
ആര്യശ്രീ ഭൂഷൻ കിഷൻ, തരുൺ, രാജാഗുരു, ദർശ മുരളീധരൻ, മുഹമ്മദ് ഹസൻ അലി, അഭിനവ്, റോഷൻ, പാർഥ്, സായ്, പൃഥ്വി എന്നിരാണ് വ്യക്തിഗത വിഭാഗങ്ങളിൽ മെഡൽ നേടിത്.
അമൃതപുരി കാമ്പസിലെ കായികാദ്ധ്യാപകരായ ബിജീഷ് ചിറയിലും വിവേക് വാവച്ചനുമാണ് പരിശീലകർ. 93 കിലോഗ്രാം വിഭാഗത്തിൽ 617.5 കിലോ ഭാരം ഉയർത്തി ജൂനിയർ, സീനിയർ വിഭാഗം സ്വർണം നേടി. ജൂനിയർ വിഭാഗത്തിൽ റെക്കാഡ് നേട്ടം കൈവരിച്ച ദർഷ് മുരളീധരൻ എം.ബി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |