കൊല്ലം: ആയിരം തെങ്ങ് ഗവ. ഫിഷ് ഫാമിൽ നിന്ന് മത്സ്യങ്ങളെ മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഓച്ചിറ പൊലീസ് പിടികൂടി. മാവേലിക്കര മാന്നാർ സുനി ഭവനിൽ ജയിംസിനെയാണ് (57) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ ഫാമിൽ അതിക്രമിച്ച് കയറിയ പ്രതി ഉടക്ക് വലയിട്ട് മത്സ്യങ്ങളെ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഫാമിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസർ ജയിംസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, സി.പി.ഒമാരായ മോഹൻലാൽ, അജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |