കൊല്ലം: ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം 29ന് നടക്കും. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉൾപ്പെടെ കേരളത്തിലെ 15 പ്രോജക്ടുകളുടെ ഉദ്ഘാടനത്തോടൊപ്പമാണ് നടക്കുക.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി മുഖ്യാതിഥിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കൊല്ലം കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെ 55 കിലോമീറ്റർ ദൂരം ആറുവരി പാതയായാണ് ദേശീയപാത വികസിപ്പിക്കുക. പാതയ്ക്കുവേണ്ടി 57 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ഒഴിപ്പിക്കൽ ഉൾപ്പെടെ പൂർത്തിയാക്കി. ആദ്യഘട്ടമായി സർവീസ് റോഡുകളുടെയും ഓടകളുടെയും പാലങ്ങളുടെയും നിർമ്മാണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |