SignIn
Kerala Kaumudi Online
Friday, 29 March 2024 6.08 PM IST

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി: അഗ്നിവീറാകാൻ യുവാക്കൾ

flagoff

ഇന്നലെ പങ്കെടുത്തത് - 904

വിജയിച്ചത് - 151

കൊല്ലം: ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ച തെക്കൻ കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിൽ 904 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 151 പേർ ഓട്ടമത്സരത്തിൽ വിജയിച്ചു. ആകെ 25367 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്.

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 1767 ഉദ്യോഗാർത്ഥികൾക്കാണ് ആദ്യ ദിവസത്തെ റാലിയിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിരുന്നത്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താം ക്ലാസ്, എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്.

ആർമി റിക്രൂട്ട്‌മെന്റ് ബംഗളുരൂ സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെയും സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ലാഗ് ഒഫ് ചെയ്തു.

ആദ്യം ഉയര പരിശോധന

റാലിയിൽ ഉദ്യോഗാർത്ഥികളുടെ ഉയരമാണ് ആദ്യം പരിശോധിക്കുക. അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഹാജർനില, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഇതിനുള്ളിൽ ഉറപ്പാക്കിയിരുന്നു. 200 പേർ വീതമുള്ള ബാച്ചുകളായാണ് ഓടിച്ചത്. 5 മിനിറ്റ് 45 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. 5 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 60 മാർക്കും 5 മിനിറ്റ് 31 സെക്കൻഡ് മുതൽ 5 മിനിറ്റ് 45 സെക്കൻഡ് വരെയുള്ള സമയ പരിധിയിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 48 മാർക്കും ലഭിക്കും. തുടർന്ന്, ഒമ്പത് അടി വീതിയുള്ള കുഴി ചാടിക്കടക്കുന്ന ലോംഗ് ജംപും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലൻസിംഗ് ടെസ്റ്റും പൂർത്തിയാക്കണം. ഇതിനുശേഷം കുറഞ്ഞത് 6 മുതൽ 10 വരെ പുൾ അപ്പുകൾ ചെയ്യണം. 10 പുൾ അപ്പുകൾക്ക് 40 മാർക്ക് ലഭിക്കും. 9 മുതൽ 6 വരെയുള്ള പുൾ-അപ്പുകൾക്ക് യഥാക്രമം 33, 27, 21, 16 മാർക്ക് ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രീ-മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായി. ഉയരം, ഭാരം, നെഞ്ച് വികാസം എന്നിവ അളക്കുന്നതാണ് പ്രീമെഡിക്കൽ പരിശോധന. വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ അടുത്ത ദിവസം ആർമി മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കും.

ഇന്ന് പത്തനംതിട്ട, ഇടുക്കി

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 സ്ഥാനാർത്ഥികൾ ഇന്ന് റാലിയിൽ പങ്കെടുക്കും. 19, 20 തീയതികളിൽ കൊല്ലം ജില്ലയിലെ ഉദ്യോഗാർത്ഥികളും 21, 22 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർത്ഥികളും റാലിയിൽ പങ്കെടുക്കും. അഗ്നിപഥ് റാലിയുടെ ഫിസിക്കൽ മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ നവംബർ 24ന് സമാപിക്കും.

പൊതുപ്രവേശന പരീക്ഷ ജനു. 15ന്

ശാരീരിക ​- വൈദ്യ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ എഴുത്ത് പരീക്ഷയ്ക്ക് ഹാജരാകണം, പൊതു പ്രവേശന പരീക്ഷ 2023 ജനുവരി 15ന് നടക്കും. യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ പരിശീലനത്തിന് ആർമിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.

ആർമി റിക്രൂട്ട്മെന്റ് റാലി 26 മുതൽ

അഗ്നിപഥ് റാലി കൂടാതെ, നവംബർ 26 മുതൽ 29 വരെ സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് / നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്ക് ആർമി റിക്രൂട്ട്‌മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായാണ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബർ 28നും അവസാന വൈദ്യ പരിശോധന നവംബർ 29നും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.