SignIn
Kerala Kaumudi Online
Saturday, 20 April 2024 1.33 AM IST

തർക്കങ്ങളില്ലാതെ സി.പി.ഐക്ക് ജില്ലാ അസി. സെക്രട്ടറിമാരും എക്സിക്യൂട്ടീവും

കൊല്ലം: കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി കനത്ത തർക്കങ്ങളില്ലാതെ സി.പി.ഐയുടെ പുതിയ ജില്ലാ അസി. സെക്രട്ടറിമാരെയും എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയൽ, എം.എസ്. താര എന്നിവരാണ് അസി. സെക്രട്ടറിമാർ. കൊല്ലത്തെ സി.പി.ഐയിൽ ആദ്യമായാണ് ഒരു വനിത ജില്ലാ അസി.സെക്രട്ടറിയാരുന്നത്. ജില്ലാ എക്സിക്യുട്ടീവിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ എക്സിക്യുട്ടീവിൽ ഉണ്ടായിരുന്ന ആറ് പേരെ ഒഴിവാക്കി.

കഴിഞ്ഞ തവണ സംസ്ഥാന സെന്ററിന്റെ നിർദ്ദേശം തള്ളി പി.എസ്. സുപാലും ജി.ലാലുവും മത്സരത്തിലൂടെയാണ് ജില്ലാ അസി. സെക്രട്ടറിമാരായത്. ഇത്തവണ വ്യത്യസ്ത അഭിപ്രായങ്ങളുയർന്നെങ്കിലും തർക്കത്തിലേക്ക് നീണ്ടില്ല. ഇത്തവണ സംസ്ഥാന സെന്ററിന്റെ നിർദ്ദേശം തയ്യാറാക്കാൻ ആദ്യം ചേർന്ന ജില്ലയിൽ നിന്നുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെ യോഗത്തിൽ ജി.ലാലുവും അഡ്വ. വിജയകുമാറും അസി. സെക്രട്ടറിമാരാകട്ടെയെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. എന്നാൽ ഇവർ രണ്ട് പേരും പാർട്ടിയിലെ രണ്ട് വിഭാഗങ്ങളുടെ വക്താക്കളെന്ന പരിവേഷമുള്ളവരാണെന്ന ഏതിർപ്പുയർന്നു. ഇതോടെ പ്രത്യേകിച്ച് ഒരു വിഭാഗത്തിന്റെയും വക്താക്കളെന്ന പരിവേശമില്ലാത്ത സാം കെ. ഡാനിയലിലേക്കും എം.എസ്. താരയിലേക്കും ചർച്ചകളെത്തി. നന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെക്കൂടി നേതൃത്വത്തിൽ പരിഗണിക്കണമെന്ന ചർച്ചയും ഇവർക്ക് തുണയായി.

കഴിഞ്ഞ സമ്മേളന കാലയളവിൽ 21 അംഗ ജില്ലാ എക്സിക്യുട്ടീവാണ് പ്രവർത്തിച്ചിരുന്നത്. ജില്ലാ എക്സിക്യുട്ടീവിൽ ജില്ലാ കൗൺസിൽ അംഗങ്ങളുടെ മൂന്നിലൊന്ന് പേരെ ഉണ്ടാകുവെന്നാണ് പാർട്ടി ഭരണഘടനയിൽ പറയുന്നത്. എന്നാൽ വിഭാഗീയത രൂക്ഷമായിരുന്ന കഴിഞ്ഞതവണ തർക്കങ്ങൾ തണുപ്പിക്കാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുകയായിരുന്നു, 58 അംഗ ജില്ലാ കൗൺസിലിനെയാണ് ഇത്തവണത്തെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ എക്സിക്യുട്ടീവിന്റെ അംഗസംഖ്യ 19 ആയി ചുരുക്കി. കെ. ശിവശങ്കരൻ നായർ, എസ്. വേണുഗോപാൽ, വിജയമ്മലാലി, പി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആർ. രാജേന്ദ്രൻ എന്നിവരാണ് ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവായത്. കഴിഞ്ഞ എക്സിക്യൂട്ടീവിൽ അംഗമായിരുന്ന എൻ. അനിരുദ്ധനെ പ്രായപരിധിയെ തുടർന്ന് സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മറ്റൊരു ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന മുസ്തഫയെ അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ ഒഴിവാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.