SignIn
Kerala Kaumudi Online
Friday, 29 March 2024 2.57 AM IST

കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കണം

ksrtc

കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നും വൃദ്ധരെ സംരക്ഷിക്കാനുള്ള ചുമതല സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എൻ.കെ.പ്രേമച ന്ദ്രൻ എം.പി പറഞ്ഞു. കെ.എസ്.ആർ.ടി.സി.പെൻഷണേഴ്സ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർമാൻ ഇ.എം.ഷാഫി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ജി.തുളസീധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന - ദേശീയ അന്തർ ദേശീയ പുരസ്കാരം നേടിയ ജിം മാസ്റ്റർ എ.സുരേഷ്, കെ.എസ്.ആർ.ടി.സി പെൻഷൻകാരായ കവി ബാബു പാക്കനാർ, ബാബു.എൻ. കുരീപ്പുഴ, കടവൂർ ബി. ശശിധരൻ, എൻ. ഭുവനചന്ദ്രൻ, എ. ബ്രൂണോ, വി. കൃഷ്ണൻ നായർ, വി.ശിവാനന്ദൻ, എം.ഷംസുദ്ദീൻകുഞ്ഞ്, ഡി.പരിമളം, കെ.ശശിധരൻ, എൻ.ഭാസ്കരൻ എന്നിവരെ ആദരിച്ചു.

കടവൂർ ബി.ശശിധരൻ, എം.എ.ബഷീർ, ടിസി. ഉണ്ണികൃഷ്ണൻ, എ. താജുദ്ദീൻ, സി.കെ.സി.പ്രകാശ്, എം.എ.ഹക്കീം, താഹാകുഞ്ഞ്, ശിവാനന്ദൻ, എ.വിജയരാഘവൻ, എ.ഹബീബ്, അലോഷ്യസ് എന്നിവർ സംസാരിച്ചു. കവിഅരങ്ങും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.