കൊല്ലം: അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യയുടെ (എ.എസ്.ഐ) കൊല്ലം ബ്രാഞ്ച് സമ്മേളനം സംസ്ഥാന ചെയർമാൻ ഡോ.ബിന്നി ജോൺ ഉദ്ഘാടനം ചെയ്തു. ഐ.എം.എ.ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ നൂറോളം ശസ്ത്രക്രിയാ വിദഗ്ദ്ധർ പങ്കെടുത്തു. മുൻ ദേശീയ പ്രസിഡന്റ് ഡോ.സന്തോഷ് ജോൺ എബ്രഹാം, സംസ്ഥാന സെക്രട്ടറി ഡോ.ജയൻ സ്റ്റീഫൻ, ട്രഷറർ ഡോ.സുരേഷ് രാഘവൻ എന്നിവർ സംസാരിച്ചു. ശാസ്ത്രക്രിയാ വിശാരദരായ ഡോ.ശിവരാമകൃഷ്ണപിള്ള, പ്രൊഫ. മാത്യു ഫിലിപ്പ് എന്നിവരെ അനുസ്മരിച്ചു. ശസ്ത്രക്രിയാരംഗത്ത് കൊല്ലത്ത് പ്രശസ്ത സേവനമനുഷ്ഠിച്ച ഡോ.കരുണാകരൻ നായർ, ഡോ.സ്റ്റെല്ലമ്മ, ഡോ.ജോർജ് ചാക്കോ, ഡോ. രാജഗോപാൽ, ഡോ.വിജയലക്ഷ്മി എന്നിവരെ ആദരിച്ചു. പ്രൊഫ. മുഹമ്മദ് സലീം (പ്രസിഡന്റ്), ഡോ.സജി (ജനറൽ സെക്രട്ടറി), ഡോ.മോഹൻ നായർ (ട്രഷറർ) എന്നിവരടങ്ങിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും നടന്നു.
ഡോ. മോഹൻനായർ, ഡോ.സജി, ഡോ.ജയകുമാർ പ്രഭാകർ, പ്രൊഫ. ടി.എ.വാസു, ഡോ.മണികണ്ഠൻ, ഡോ.ജേക്കബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |