SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.56 PM IST

ലൈഫ് പദ്ധതിയിൽ വീട് നിഷേധിച്ചതിൽ പ്രതിഷേധം (മസ്റ്റ്

ഓടനാവട്ടം: ലൈഫ് പദ്ധതിയിൽ വീട് നിഷേധിച്ചതിൽ മനം നൊന്ത് പ്രതിഷേധവുമായി ഭിന്നശേഷി ദമ്പതികൾ. പൂയപ്പള്ളി മൈലോട് പുതുവൽ പുത്തൻ വീട്ടിൽ ഭിന്നശേഷി സർട്ടിഫിക്കറ്റുള്ള ബാ ലചന്ദ്രൻപിള്ളയ്ക്കും ഇന്ദിരകുമാരിക്കുമാണ് പൂയപ്പള്ളി പഞ്ചായത്ത്‌ വീട് നിഷേധിച്ചത്.

വാസ യോഗ്യമായ വീടും 25സെന്റിലധികം വസ്തുക്കളുമുണ്ട് എന്ന കാരണത്താലാണ് ലൈഫ് പദ്ധതി പ്രകാരം വീടിന് അനുവാദം നൽകാത്തതെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു. പഞ്ചായത്ത്‌ ഗുണഭോക്തൃ ലിസ്റ്റിൽ തള്ളപ്പെട്ട ഇവർ അപ്പീൽ നൽകിയാണ് വാർഡ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത്.

വീട് നിഷേധിച്ചതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പൂയപ്പള്ളി പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു.

പൂയപ്പള്ളി പൊലീസ് പഞ്ചായത്ത്‌ അധികൃതരുമായി ചർച്ച നടത്തി പരിഹാരം തേടാം എന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.