കൊല്ലം: ഡോ. ബി.ആർ. അംബേദ്കറുടെ 66ാം അനുസ്മരണ ദിനവും പുഷ്പാർച്ചനയും ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ പരിപാടികൾ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.അജിമോൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി.ബബുൽദേവ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി കെ.വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ ബിനോജ്, ശ്യാം പരവൂർ, രമ കാർത്തികേയൻ, രാജൻ കാവുങ്കൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രശാന്തൻ, ശ്രീകുമാർ, ഉഷ കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |