SignIn
Kerala Kaumudi Online
Thursday, 28 March 2024 8.22 PM IST

എസ്.എൻ കോളേജ് സംരക്ഷിക്കും: യൂത്ത് മൂവ്മെന്റ്

കൊല്ലം: കൊല്ലം എസ്.എൻ കോളേജിനെ അക്രമികളിൽ നിന്ന് രക്ഷിച്ച് സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ശ്രീനാരായണീയരുടെ കൂട്ടായ ഇടപെടൽ ഉണ്ടാകണമെന്ന് യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ പ്രവർത്തകരും അവരെ അനുകൂലിക്കുന്ന സംഘടനകളും ചേർന്ന് കുറച്ചുകാലമായി കൊല്ലം എസ്.എൻ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണ്. ഈ സ്ഥിതി അവസാനിപ്പിക്കണം. കോളേജിൽ സുഗമമായ അദ്ധ്യയനത്തിന് അന്തരീക്ഷം ഒരുക്കണം. കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമ പ്രവൃത്തികൾക്കെതിരെ ജില്ലയിലെ മുഴുവൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകരും രാഷ്ട്രീയഭേദമന്യേ കൊടിയുടെ നിറം നോക്കാതെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി കോളേജിനെ സംരക്ഷിക്കുമെന്ന് യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.

യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം യൂണിയൻ പ്രസിഡന്റുമായ രഞ്ജിത്ത് രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബി.പ്രതാപൻ പ്രമേയം അവതരിപ്പിച്ചു. പ്രമോദ് കണ്ണൻ, ഡി.വിനുരാജ്, സനത്ത് മൺറോത്തുരുത്ത്, ഹരി, അഭിലാഷ്, ബൈജുലാൽ, ഹരി ഇരവിപുരം തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.