തൊടിയൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രഷന്റെ സഹകരണത്തോടെ ദിശ 2022 മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ചവറയിൽ നടക്കുന്ന മേളയിൽ 20ൽപ്പരം സ്ഥാപനങ്ങൾ പങ്കെടുക്കും. ആയിരത്തോളം ഒഴിവുകളുണ്ട്. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്സ്, മാക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ, ഓട്ടോമൊബൈൽസ് എന്നീ വിഭാഗങ്ങളിലെ തൊഴിൽ ദാതാക്കൾ പങ്കെടുക്കും.പ്ലസ് ടു, ഐ.ടി.ഐ അല്ലെങ്കിൽ അധിക യോഗ്യതയുമുള്ള 35 വയസ് കഴിയാത്തവർക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. 22ന് രാവിലെ 9ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റ (അഞ്ചെണ്ണം) സഹിതം എത്തണം. ഫോൺ: 0474-2740615, 0474-2746789.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |