SignIn
Kerala Kaumudi Online
Friday, 19 April 2024 5.45 PM IST

ഭിന്നശേഷി സംവരണത്തിൽ വ്യക്തത വരുത്തണം

കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയും അദ്ധ്യാപക ക്ഷാമവും സൃഷ്ടിക്കുന്ന ഭിന്നശേഷി സംവരണ വിഷയം പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഉത്തരവിറക്കണമെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ മാനേജേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്‌കൂളുകളിൽ വാർഷിക പരീക്ഷ അടുക്കാറായിട്ടും അദ്ധ്യാപക നിയമനത്തിന് നടപടിയായിട്ടില്ല. നിലവിൽ പഠിപ്പിക്കുന്ന 15000 ഓളം അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കുന്നുമില്ല. അടിയന്തരമായി ഉത്തരവിറക്കി വിഷയം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പ്രകാശ് കുമാർ, അബ്ദുൾ ഷെരീഫ്, റെക്‌സ് വെളിയം, ലക്ഷ്മി കൃഷ്ണ, ഭാരവാഹികളായ ടി.എം.എസ്. മണി, സിറിൾ എസ്.മാത്യു, ജി.മനോഹരൻ, എ.എൽ.ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.