SignIn
Kerala Kaumudi Online
Friday, 29 March 2024 1.39 PM IST

പൂയപ്പള്ളി ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന് പുരസ്കാരം

കൊല്ലം : പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സാമൂഹ്യ സേവന പുരസ്കാരം പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റിന്. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകിയതും രോഗികൾക്ക് ചികിത്സാ സഹായം നൽകിയതും രക്തദാന സേന രൂപീകരിച്ച് നടത്തിയ പ്രവർത്തനങ്ങളും കരീപ്ര ശരണാലയത്തിന് ആഴ്ചയിൽ രണ്ടുദിനം ഭക്ഷണമെത്തിക്കുന്നതും കൊവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങളെയും മുൻനിർത്തിയാണ് പുരസ്കാരം. സ്കൂളിന് സമീപത്തെ അനാഥാലയത്തിലെ കുട്ടികൾക്ക് പഠന സഹായം, രോഗബാധിതരായ ആളുകൾക്ക് ഭക്ഷണവും മരുന്നും വിതരണം, ഭിന്നശേഷി സ്പെഷ്യൽ കെയറിലെ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ, രാവിലെയും വൈകിട്ടും പൊതു റോഡിൽ നടത്തുന്ന ഗതാഗത നിയന്ത്രണം, ശുചീകരണ പ്രവർത്തനങ്ങൾ, സഹപാഠിക്ക് ഭവന നിർമ്മാണം തുടങ്ങിയവയും എസ്.പി.സി യൂണിറ്റിന്റെ സേവന പട്ടികയിൽ ഉൾപ്പെടുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ളിക് ദിനത്തിലും പൊലീസ് സേന തന്നെ ഉപയോഗിക്കുന്നത് എസ്.പി.സിയുടെ ബാൻഡ് ടീമിനെയാണ്. കരാട്ടെ, കളരി, റൈഫിൾ ഷൂട്ടിംഗ്, നീന്തൽ പരിശീലനങ്ങളിലും സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ മികവ് കാട്ടിയിരുന്നു. ഇവയുടെ പശ്ചാത്തലത്തിലാണ് മികച്ച എസ്.പി.സി യൂണിറ്റായി കണ്ടെത്തി പുരസ്കാരം നൽകുന്നതെന്ന് പാങ്ങോട് സ്കൂൾ മാനേജർ ഓമനാ ശ്രീറാം അറിയിച്ചു. 28ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മജീഷ്യനും പ്രഥമ കേരളശ്രീ പുരസ്കാര ജേതാവുമായ ഗോപിനാഥ് മുതുകാട് പുരസ്കാരം സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.