SignIn
Kerala Kaumudi Online
Friday, 19 April 2024 6.07 AM IST

കരുനാഗപ്പള്ളിയിൽ വീടിന് തീപിടിച്ചു

കൊല്ലം: കരുനാഗപ്പള്ളി പട. വടക്കിൽ വൈദ്യുതി മീറ്ററിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. പട. വടക്ക് കൊച്ചുതറയിൽ ജലജയുടെ മൂന്ന് മുറികളുള്ള വീടാണ് അഗ്നിക്കിരയായത്.

ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ജലജ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ മീറ്റർ ബോക്സിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദത്തിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഓടിട്ട വീട്ടിൽ പൂർണമായും തീ ആളിപ്പടർന്നു. ജലജയുടെ മകൻ വിഷ്ണു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽവാസികൾ ഏറെ നേരം ശ്രമിച്ചിട്ടും അഗ്നിബാധ നിയന്ത്രണ വിധേയമായില്ല. പിന്നീട് കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.