SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.44 PM IST

പിണറായിയുടേത് ഇടതുവിരുദ്ധ ഗവൺമെന്റ്

a
സംസ്ഥാന വ്യാപകമായി ആർ എസ് പി നടത്തുന്ന പ്രഷോഭ പ്രചരണ ജാഥ ചവറയിൽ ഷിബു ബേബിജോൺ മണ്ഡലം സെക്രട്ടറി ജെസ്റ്റിൻ ജോണിന് പതാക കൈമാറി നിർവ്വഹിക്കുന്നു.

ചവറ: ഇടത് വിരുദ്ധതയാണ് പിണറായി സർക്കാരിന്റെ കാതലെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ പറഞ്ഞു. തകരുന്ന കേരളം തഴയ്ക്കുന്ന ഭരണവർഗം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ആർ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ പ്രചാരണ ജാഥയുടെ ഭാഗമായി ചവറ നിയോജക മണ്ഡലം കാൽനട പ്രചരണജാഥ രാമൻകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാഥാ ക്യാപ്ടൻ ചവറ മണ്ഡലം സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോണിന് പതാക കൈമാറി ഉദ്ഘാടനം ഷിബു ബേബിജോൺ നിർവഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എം.സാലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വാഴയിൽ അസീസ്, കോക്കാട്ട് റഹിം, ഡേറിയസ് ഡിക്രൂസ്, ആർ.നാരായണപിള്ള, സി.ഉണ്ണിക്കൃഷ്ണൻ, അഡ്വ. സി.പി.സുധീഷ് കുമാർ, സക്കീർ ഹുസൈൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഡി.സുനിൽകുമാർ, താജ് പോരൂക്കര, സുരേന്ദ്രൻ, ശ്രീകുമാര്‍ർ, അനിൽകുമാർ വടക്കുംതല, ദിവാകരൻപിള്ള, സാബു നടരാജൻ, ശിവന്‍ൻകുട്ടി, സി.അനിൽകുമാർ, ഗോപകുമാർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ:വിഷ്ണുമോഹൻ, ആർ.വൈ.എഫ് ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള, സെക്രട്ടറി മനോജ് പന്തവിള, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.രാജശേഖരൻപിള്ള, കെ.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, കോർപ്പറേഷൻ കൗൺസിലർ പുഷ്പാംഗദൻ, ഐക്യമഹിളാസംഘം നേതാക്കളായ മുംതാസ്, ഐ.ജയലക്ഷ്മി, ലളിത ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.